Categories
Latest

തെങ്ങിൽ കയറി മോഷണം; കർഷകൻ പരാതിയുമായി പൊലീസ് സ്റ്റേഷനിൽ

നാദാപുരം: പറമ്പിൽ കൂട്ടിയിട്ട തേങ്ങകൾ മോഷണം പോകാറുള്ള വിലങ്ങാട് മലയിൽ തെങ്ങിൽ കയറിയും തേങ്ങ മോഷണം.

കർഷകൻ പരാതിയുമായി പൊലീസ് സ്റ്റേഷനിൽ എത്തി. നരിപ്പറ്റ ചെമ്പറ്റ അസീസിന്റെ മാതാവിന്റെ ഉടമസ്ഥതയിലുള്ള പയനംകൂടത്തിൽ നിന്നാണ് തേങ്ങ മോഷണം പോയത്.

എൺപതോളം തെങ്ങിൽനിന്ന് തേങ്ങ പറിച്ചെടുത്ത നിലയിലാണ്.

വളയം പോലീസിൽ പരാതി നൽകി. കോവിഡ് നിലനിൽക്കുന്നതിനാൽ കർഷകർ പറമ്പുകളിൽ എത്തുന്നത് കുറഞ്ഞതോടെയാണ് മോഷണം വർധിച്ചതെന്ന് കർഷകർ പറഞ്ഞു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

NEWS ROUND UP