വിഷ്ണു മംഗലം പുഴയും വറ്റിവരണ്ടു; നാടെങ്ങും കുടിവെള്ള ക്ഷാമം രൂക്ഷം

By | Wednesday May 15th, 2019

SHARE NEWS

 

നാദാപുരം: ഒരു നാട് മുഴുവന്‍ കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്ന വിഷ്ണുമംഗലം പുഴയും വറ്റി വരണ്ടു.ഇപ്പോള്‍ നാടെങ്ങും ഒരു തുള്ളിവെള്ളത്തിനായി നെട്ടോട്ടം ഓടുകയാണ്.വടകര മുന്‍സിപ്പാലിറ്റി ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളിലേക്ക് വെള്ളം എത്തിച്ചിരുന്നത് വിഷ്ണുമംഗലം ബണ്ടില്‍ നിന്നായിരുന്നു.എന്നാല്‍ അതും വറ്റിയതോടെ കുടിവെള്ള ക്ഷാമം രുക്ഷമായി.

വിഷ്ണുമംഗലം പുഴയിൽ ബണ്ട് പരിസരത്ത് തീരെ വെള്ളം ഇല്ലാതായതോടെ കുടിവെള്ള പമ്പിങ് നിലച്ചു. സമീപത്തെ  കിണറുകളിലും വെള്ളം  ഇല്ലാതായതോടെ ടാങ്കർ ലോറികളെ  ആശ്രയിക്കേണ്ട സ്ഥിതിയിലാണ് പുഴയോര വാസികളും.

നാദാപുരം പഞ്ചായത്ത് പ്രസിഡന്റ് എം.കെ.സഫീറയുടെ മൂന്നാംകുനി വീട്ടിലെ കിണർ അടക്കം വറ്റിയവയിൽ ഉൾപ്പെടും. പുഴയിൽ നിന്നു വെള്ളം ഇരച്ചു കയറുന്ന പതിവുള്ള പറമ്പിലെ കിണറാണിത്. എതിർ ദിശയിൽ ജാതിയേരി, കല്ലുമ്മൽ, പുളിയാവ് ഭാഗത്തും കുടിവെള്ളം കിട്ടാനില്ല. പുഴവെള്ളം ആശ്രയിക്കുന്ന ഗ്രാമീണ കുടിവെള്ള പദ്ധതി പ്രവർത്തനവും അവതാളത്തിലാണ്.

കുറ്റ്യാടി പദ്ധതിയുടെ ഭാഗമായുള്ള കനാലിൽ വെള്ളം തുറന്നതിനാൽ ഈ മേഖലയിലാണ് അൽപമെങ്കിലു വെള്ളമുള്ളത്. ഈ ഭാഗങ്ങളിൽ നിന്ന് ഒട്ടേറെ ടാങ്കറുകളിലാണു വെള്ളം പലയിടങ്ങളിലേക്കും കൊണ്ടു പോകുന്നത്. പഞ്ചായത്തുകൾ, സന്നദ്ധ സംഘടനകൾ, സഹകരണ ബാങ്കുകൾ തുടങ്ങിയവരെല്ലാം ജലവിതരണം തുടങ്ങി. ഈ കനാൽ പ്രദേശങ്ങളിലെ  കിണറുകളിൽ നിന്നാണ് ഇവരെല്ലാം വെള്ളം ശേഖരിക്കുന്നത്.

[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]
Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്