Categories
Latest

വാർഡ് മെമ്പർ തുണയായി, വിഷ്ണുമംഗലം സ്കൂളിലെ രണ്ട് വിദ്യാർഥികൾക്ക് പഠനം വഴി മുട്ടില്ല

നാദാപുരം : ഓൺലൈൻ പഠനം വഴി മുട്ടിയ രണ്ട് വിദ്യാർഥികൾക്ക് വാർഡ് മെമ്പറുടെ കൈത്താങ്ങ്.

ഈ വർഷം ഓൺലൈൻ അധ്യയനം തുടങ്ങിയതോടെ വീട്ടിൽ ടി.വിയോ സ്മാർട് ഫോണോ ഇല്ലാതെ പഠനം വഴി മുട്ടിയ വിഷ്ണു മംഗലം എൽപി സ്കൂളിലെ രണ്ട് വിദ്യാർഥികൾക്ക് വാർഡിലെ സുമനസ്സുകളുടെ സഹായത്തോടെ സ്മാർട് ഫോണുകൾ വാങ്ങി നൽകിയാണ് നാദാപുരം ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ വി എ സി മസ്‌ബൂബ അസീദ് മാതൃകയായത്.

കുട്ടികളുടെ പഠനത്തിന് ആവശ്യമുള്ള സംവിധാനം ഇല്ലെന്ന വിവരം സ്കൂളിലെ അധ്യാപകരാണ് മെംബറെ അറിയിച്ചത്.

ഉടനെ തന്നെ മെമ്പറുടെയും വാർഡ് കൺവീനറുടെയും നേതൃത്വത്തിൽ ഒരു സാമ്പത്തിക കമ്മിറ്റി ഉണ്ടാക്കുകയും ഫോൺ വാങ്ങി നൽകാനുള്ള പൈസ സ്വരൂപിക്കുകയും ചെയ്യുകയായിരുന്നു.

ഫോണുകൾ സ്കൂളിലെത്തി പ്രധാനാധ്യാപിക കെ.ഗീത ടീച്ചർക്ക് കൈമാറി.

ചടങ്ങിൽ ടി.വി.കെ ഇബ്രാഹിം, ആനാണ്ടി അബ്ദുല്ല, സി.വി ഇബ്രാഹിം,ജാഫർ തുണ്ടിയിൽ, ഫവാസ് സ്കൂൾ ടീച്ചർമാരായ സംഗീത ,റസീന തുടങ്ങിയവർ സംബന്ധിച്ചു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: With the help of a ward member, two students of Vishnumangalam School could not get through their studies

NEWS ROUND UP