നാദാപുരത്ത് പെൺകുട്ടികളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത യുവാവിനെതിരെ മര്‍ദനം;രണ്ടുപേര്‍ക്കെതിരെ കേസെടുത്തു

By | Monday December 2nd, 2019

SHARE NEWS

നാദാപുരം : നാദാപുരത്ത് പെൺകുട്ടികളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത യുവാവിനെതിരെ മര്‍ദനം;രണ്ടുപേര്‍ക്കെതിരെ കേസെടുത്തു .പെണ്‍കുട്ടികളെ യെ വഴിയില്‍ വെച്ച് ശല്യം ചെയ്തതിന് ചേദ്യം  ചെയ്തതിനാണ്  യുവാവിനു അഞ്ചംഗ സംഘത്തിന്റെ മര്‍ദനമേറ്റത് .  കുമ്മങ്കോട് വാണിയൂർ റോഡിൽ ബൈക്കിൽയാത്ര ചെയ്യുകയായിരുന്ന വരി- ക്കോളി സ്വദേശി ചേനങ്കണ്ടിയിൽ ഷിബിനാണ് (25) പരിക്കേ
റ്റത്.

പരിക്കേറ്റ ഷിബിനെ നാദാപുരം ഗവ. താലൂക്ക് ആശുപത്രി
യിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി 11ഓടെയാണ് സംഭവം.
പുറമേരിയിലെ കല്യാണവീ ട്ടിൽനിന്ന് തിരിച്ചുവരുന്നതിനി
ടയിൽ ബൈക്ക് തടഞ്ഞുനിർത്തിയാണ് അഞ്ചംഗ സംഘം
മർദിച്ചതെന്ന് ഷിബിൻ പൊലീസിന് മൊഴി നല്ലി. നാദാപുരം
പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്