News Section: വളയം

സാരഥി മഞ്ചാന്തറ 33 ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ഇ കെ വിജയന്‍ എം എല്‍ എ നിര്‍വ്വഹിച്ചു

February 10th, 2020

വളയം : സാരഥി മഞ്ചാന്തറ 33  ാം വാര്‍ഷികാഘോഷ ഉദ്ഘാടനം ഇ കെ വിജയന്‍ എം എല്‍ എ നിര്‍വ്വഹിച്ചു. വളയം പഞ്ചായത്ത് പ്രസിഡണ്ട്‌ എം സുമതി അധ്യക്ഷം വഹിച്ചു. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വരും മാസങ്ങളില്‍ വിവിധ കലാ കായിക മത്സരങ്ങള്‍ ക്ലബ് സംഘടിപ്പിക്കുന്നുണ്ട്.ഉദ്ഘാടന പരിപാടിക്ക് ശേഷം നടന്ന വണ്‍ മാന്‍ ഷോ ,സംഗീത വിരുന്ന് എന്നിവയും കാണികളില്‍ ആസ്വാദനമായി. സിനിമാ സീരിയല്‍ രംഗത്തെ നിറസാനിധ്യം ശ്രീജിത്ത്‌ കൈവേലി മുഖ്യ അതിഥിയായി. മെമ്പര്‍മാരായ  എന്‍ വി കണ്ണന്‍ മാസ്റ്റര്‍  ടി എം വി ഹമീദ് , ജിനീഷ് ലിജേഷ് മറ്റു സാമൂഹ്യ സാംസ്ക...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

വളയം ചെക്കോറ്റ ഭഗവതീ ക്ഷേത്രം; 10 ദിന തിറയുത്സവത്തിന് തുടക്കമായി

February 4th, 2020

വളയം:ചെക്കോറ്റ ഭഗവതീ ക്ഷേത്ര 10 ദിന  തിറയുത്സവത്തിന് ഇന്ന് തുടക്കമായി . രാവിലെ 7.20 ന് കൊടിയേറ്റം അരങ്ങേറി . 10 ദിവസങ്ങളിലായി കലാപരിപാടികള്‍, രചനാ മത്സരങ്ങള്‍, സാംസ്‌കാരിക സദസ്സ്, കലവറ നിറയ്ക്കല്‍, അഖണ്ഡനാമ യജ്ഞം, കെട്ടിയാട്ടങ്ങള്‍ ,അന്നദാനം, എഴുന്നള്ളത്ത് തുടങ്ങിയവ നടക്കും. നാളെ ക്ഷേത്ര പൂജകള്‍ അന്നദാനം ,ഭജന ,6 ന് കോല്‍ക്കളി ,9 ന് രചനോല്‍സവം, സാംസ്കാരിക സമ്മേളനം ,11 ന് ഉത്സവ സദ്യ ,12 ന് താലപ്പൊലി എഴുന്നള്ളത്ത്‌ ,പൂക്കലശം വരവ് ,13 വിവിധയിനം തിറകള്‍ എന്നിവ നടക്കും

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

വിഷ്വൽ ക്വിസ്സ് മത്സരമൊരുക്കി വളയത്തെ വേദിക മാരാംകണ്ടി

February 4th, 2020

വളയം : ജനുവരി 30 ഗാന്ധി രക്തസാക്ഷിത്വത്തിന്റെ ഭാഗമായി വേദിക മാരാംകണ്ടി സംഘടിപ്പിച്ച വിഷ്വൽ ക്വിസ്സ് മത്സരം വളയം പഞ്ചായത്ത് വാർഡ്‌ മെമ്പർ പി എസ് പ്രീത ഉദ്ഘാടനം  ചെയ്തു. ഇ കെ സുനിൽ അധ്യക്ഷനായി. എല്‍ പി യുപി വിദ്യാര്‍ത്ഥികള്‍ക്കാണ്  വിഷ്വൽ ക്വിസ്സ് മൽസരമൊരുക്കിയത്.   മൽസരത്തിനു പവിത്രൻ മാസ്റ്റർ. രാഹുൽ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. ബിജു വി. സജീവൻ എംപി എന്നിവർ സംസാരിച്ചു.  

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

സാരഥി മഞ്ചാന്തറ വാർഷികാഘോഷം; കുടുംബശ്രി വടം വലി മത്സരം 22 ന്

February 4th, 2020

വളയം : സാരഥി മഞ്ചാന്തറയുടെ 33 വാർഷികാഘോഷ പരിപാടിയുടെ ഭാഗമായി വനിത കുടുംബശ്രി വടം വലി മത്സരംഫെബ്രുവരി 22 ശനിയാഴ്ച്ച വൈകുന്നേരം  3 മണിക്ക് നിരവുമ്മൽ മിനി സ്റ്റേഡിയത്തിൽ നടത്താന്‍ തീരുമാനിച്ചതായി ക്ലബ് സെക്രടറി അറിയിച്ചു

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

നിര്‍ധന വിദ്യാര്‍ത്ഥിക്ക് പഠന സൗകര്യമൊരുക്കി വളയം പോലീസ്; വൈറലാക്കി സാമൂഹ്യ മാധ്യമം

February 4th, 2020

വളയം : നിര്‍ധന വിദ്യാര്‍ത്ഥിക്ക് പഠന സൗകര്യമൊരുക്കി  വളയം  പോലീസ് പോസ്റ്റ്‌  വൈറലാക്കി സാമൂഹ്യ മാധ്യമം. മരണമടഞ്ഞ  അന്ത്യേരി രവിയുടെ മകള്‍ക്ക്പഠന സഹായവുമായിയെത്തിയ വളയം ജനമൈത്രി പോലീസിന്, അഭിനന്ദങ്ങളിറ്റിയിച്ച് പ്രണവം അച്ചംവീട് ഒഫീഷ്യൽ പേജിലിട്ട പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലായത് . നേരത്തെ പ്രണവം കുട്ടിയുടെ വീടുപണിയേറ്റെടുത്ത് നടത്തി ഗൃഹപ്രവേശനം നടത്തുകയും സഹായ പയറ്റിലൂടെ രണ്ടുലക്ഷത്തിലധികം രൂപ സ്വരൂപിച്ച് നൽകുകയും ചെയ്തിരുന്നു. ജീവിതത്തിൽ കാലിടറുന്നവരെ ചേർത്തു പിടിക്കുന്ന വളയത്തുകാരുടെ പാരമ്പര്യം പിൻത...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

പുഞ്ച മുത്തപ്പന്‍ മടപ്പുര തിരുപ്പന മഹോത്സവവും വാര്‍ഷികാഘോഷവും ഇന്ന് വരെ

February 4th, 2020

വളയം : പുഞ്ച ശ്രീ മുത്തപ്പന്‍ മടപ്പുര തിരുപ്പന മഹോത്സവവും വാര്‍ഷികാഘോഷവും ഇന്ന് വരെ നടക്കും. ഗണപതി ഹോമം ,മുത്തപ്പനെ മലയിറക്കല്‍ ,മുത്തപ്പന്‍ വെള്ളാട്ട് , ഘോഷയാത്ര , കലശം വരവ് , വെള്ളാട്ട് തിരുവപ്പന , അന്നദാനം എന്നിവയാണ് രണ്ടു ദിവസമായി നടക്കുന്ന വിവിധ പരിപാടികള്‍.

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

വളയത്തെ മഞ്ഞപ്പള്ളി ക്രിക്കറ്റ് ടൂര്‍ണമെന്റ് പി,എം.സി മഞ്ഞപ്പള്ളി ടീം കപ്പുയർത്തി

February 3rd, 2020

വളയം :പി എം സി 7ാമത്ഓൾ കേരള ഓപ്പൺ ക്രിക്കറ്റ് ടൂർണ്ണമെന്റിൽ ആതിഥേയരായ പി എം സി  മഞ്ഞപ്പള്ളി ടീം കപ്പുയർത്തി. കൈരളി കോവിലകം റണ്ണേഴ്സ് അപ്പായി. സമയത്തിന്റെ പരിമിതിമൂലം 2ഓവറാക്കി ചുരുക്കിയ ഫൈനൽ മത്സരത്തിൽ ടോസ് നേടിയ മഞ്ഞപ്പള്ളി  വെടിക്കെട്ട് ബാറ്റ്സ്മാൻമാരായ അഫ്നാസ് ചാമയുടെയും ഷമീൽ കെകെയുടെയും മികവിൽ 39റൺസ് നേടിയാണ് ടീമിന് വിജയം നേടിക്കൊടുത്തത് . മറുപടി ബാറ്റിംഗിനിറങ്ങിയ കൈരളി കോവിലകത്തിനെ കൃത്യമായി പന്തടുക്കത്തോടെ റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്ക് കാട്ടിയ  മഞ്ഞപ്പള്ളിയുടെ ബൌളര്‍മാര്‍ക്കെതിരെ   2ഓവറിൽ ...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

വളയത്തെ അതുല്യ നാടകക്കാരന് സ്മരണ ; തോലോൽ അശോകന്‍റെ ഓര്‍മയുടെ തിരശീല ഉയര്‍ന്നു

February 3rd, 2020

വളയം : വളയത്തിന്റെ     കലാ സാംസ്കാരിക രംഗത്ത് അതുല്യ നാടകക്കാരൻ  തോലോൽ അശോകന് നാടിന്‍റെ ഓര്‍മ്മ പൂക്കള്‍. കുയിതേരി ഓ പി മുക്കില്‍ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്‌ സി എച്ച് ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട്‌ എം സുമതി അധ്യക്ഷത വഹിച്ചു. തെരുവുനാടക രംഗത്ത് പുരോഗമനാശയങ്ങളെ ഉയര്‍ത്തി പിടിച്ചു ഒരുപിടി നല്ല നാടകങ്ങളിലൂടെ ജനഹൃദയം പിടിച്ചു പറ്റിയ ആളായിരുന്നു അശോകന്‍. ബഞ്ചമിൻ കലാ സമിതിയുടെ ഗാനമേളയില്‍ കുയ്തേരി കെ വി  രാജൻ  അശോകന്റെ പഴയ തെരുവുനാടകത്തിലെ ഗാനം ആലപിച്ചു. ആകാശവാണി കോഴി...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

വളയം പഞ്ചായത്ത് ബാലസഭാ ശാസ്ത്രോത്സവം;വിജയികളെ അനുമോദിച്ചു

February 3rd, 2020

വളയം: വളയം ഗ്രാമ പഞ്ചായത്ത് സി.ഡി. എസ്സിൻെറ നേത്രത്വത്തിൽ നടത്തിയ ശാസ്ത്രോത്സവം ശ്രദ്ധേയമായി. വിവിധ വാർഡുകളിൽ അഞ്ച് മുതൽ എട്ട് വരെ ക്ലാസുകളിലുള്ള കുട്ടികളെ യും 9 മുതൽ 12 വരെയുള്ള കുട്ടികളെയും പങ്കെടുപ്പിച്ചാണ് മൽസരം നടത്തിയത്. വാർഡുകളിൽ സിഡിഎസ് അംഗളും ജനപ്രതിനിധികളും പങ്കെടുത്തു.ചടങ്ങിൽ വാർഡ് മെമ്പർ എ.കെ.രവീന്ദ്രൻ. സി.ഡി.എസ് മെംബർ.എം.വി.ലത.എ.ഡി.എസ്. സെക്രട്ടറി. സി.എച്ച്‌.റീജ.കെ.ഗംഗാധരൻ മാസ്റ്റർ എന്നിവർ ഉപഹാരം നൽകി.

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

വളയം കളമുള്ള പറമ്പ് റോഡ് നാടിന് സമര്‍പ്പിച്ചു

February 3rd, 2020

വളയം: വളയം പഞ്ചായത്തിലെ എട്ടാം വാർഡിൽ തൊഴിലുറപ്പ് പദ്ധതിയിൽ കോൺക്രീറ്റ് ചെയ്ത വളർത്തു കാട്ടിൽ - കളമുള്ള പറമ്പ് റോഡ് വളയംപഞ്ചായത്ത് വൈസ് പ്രസിഡൻറ് എന്‍പി കണ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു . എന്‍ പി  ദേവി അധ്യക്ഷം വഹിച്ച ചടങ്ങിൽ റോഡ് കമ്മറ്റി കൺവീനർ കെപി  ശശി സ്വാഗതവും പികെ  സുരേഷ് നന്ദിയും പറഞ്ഞു.  

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]