നാദാപുരം : മുസ്ലിം യൂത്ത് ലീഗ് നാദാപുരം മണ്ഡലം കമ്മറ്റി നടത്തുന്ന യുവ ജാഗ്രത റാലി ഇന്ന് വൈകുന്നേരം 4:30 മണിക്ക് കല്ലാച്ചി പയന്തോങ്ങിൽ നിന്ന് ആരംഭിച്ച് നാദാപുരം ടൗൺ സമാപിക്കും.
ഫാസിസം, മത നിരാസം, ഹിംസാത്മക പ്രതിരോധം മത സൗഹാർദ്ധ കേരളത്തിനായി എന്ന പ്രമേയം ഉയർത്തിപ്പിടിച്ച് സംസ്ഥാന യൂത്ത് ലീഗ് കമ്മറ്റിയുടെ നിർദേശപ്രകാരമാണ് എല്ലാ നിയോജക മണ്ഡലങ്ങളിലും യുവ ജാഗ്രത റാലി നടക്കുന്നത്.
ഓരോ ഇന്ത്യക്കാരനും നാണക്കേട് ഉണ്ടാക്കുന്ന തരത്തിൽ ആർ എസ് എസ് നേതൃത്വത്തിൽ രാജ്യത്ത് നടക്കുന്ന സംഭവ വികാസങ്ങൾ രാജ്യത്തിന് തന്നെ അപമാനമാണ്.
ഒരു ഭാഗത്ത് മത നിരാസം കുത്തിവെച്ച് കമ്മ്യൂണിസം പ്രചരിപ്പിക്കുകയും മറ്റൊരു ഭാഗത്ത് ധ്രുവീകരണ രാഷ്ട്രീയം തങ്ങളുടെ അധികാരത്തിന് വേണ്ടി ഉപയോഗിക്കുകയും ചെയ്യുന്ന സി പി എമ്മിന്റെ കാപട്യം തുറന്ന് കാട്ടേണ്ടതുണ്ടെന്നും നേതാക്കൾ പറഞ്ഞു.
അക്രമം ഒരു നാടിനും നാശമല്ലാതെ വരുത്തുന്നില്ലെന്ന സന്ദേശം നൽകുന്നതിലൂടെ SDPI ഉൾപ്പെടെ ഉയർത്തുന്ന ഹിംസാത്മക പ്രതിരോധത്തിനെതിരെയുള്ള ക്യാമ്പയിൻ കൂടിയാണ് യൂത്ത് ലീഗ് ലക്ഷ്യം വെക്കുന്നത്.
പാണക്കാട് സയ്യിദ് സാദിഖലി തങ്ങളുടെ സൗഹൃദ യാത്രയിൽ ഉയർത്തിപ്പിടിച്ച മത സൗഹാർദ്ധകേരളമെന്നാ സന്ദേശം യുവ ജാഗ്രത റാലിയിൽ ഉയർന്ന് കേൾക്കുമെന്ന് നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് എം കെ സമീർ, ജനറൽ സെക്രട്ടറി ഇ ഹാരിസ്, എന്നിവർ പത്ര കുറിപ്പിൽ അറിയിച്ചു.
Muslim Youth League Nadapuram Mandal Committee Youth Vigilance Rally today