എടച്ചേരി : എടച്ചേരി കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച എടച്ചേരി ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ ഇ.കെ.വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
എടച്ചേരി പഞ്ചായത്ത് സെക്രട്ടരി വി.പി.മോഹൻ രാജിന്റെ സ്വാഗതത്തോടെ ആരംഭിച്ച യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ.പത്മിനി അദ്ധ്യക്ഷയായി.
യോഗത്തിൽ തൂണേരി ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ.അരവിന്ദാക്ഷൻ ആസൂസ്ത്രണ സമിതി ഉപാദ്ധ്യക്ഷൻ , കെ.കെ.കുഞ്ഞിരാമൻ മാസ്റ്റർ,എം.രാജൻ,രാജൻ കൊയിലോത്ത്, ശ്രീജ പാലപ്പറബ്, തൂണേരി ബ്ളോക്ക് പഞ്ചായത്ത് മെംബർ എ.ഡാനിയ എന്നിവർ സംസാരിച്ചു.
കരട് പദ്ധതി രൂപരേഖ എൻ.നിഷ അവതരിപ്പിച്ചു.സുദീർഘമായ ചർച്ചയിലെ നിർദ്ധേശങൾ യോഗത്തിൽ അവതരിപ്പിച്ചു.
അസിസ്റ്റന്റ് സെക്രട്ടറി എം.സി.സജിവൻ നന്ദി പ്രകാശിപ്പിച്ചു.