അതിവിശാലമായ ഷോറൂമും അതിശയിപ്പിക്കുന്ന സെലക്ഷനുമായി ഇഷാന ഗോൾഡ് & ഡയമണ്ട്സ്

By | Saturday October 12th, 2019

SHARE NEWS

നാദാപുരം : അതിവിശാലമായ  ഷോറൂമും  അതിശയിപ്പിക്കുന്ന സെലക്ഷനുമായി ഇഷാന ഗോൾഡ് & ഡയമണ്ട്സ് നാദാപുരം ഒരുങ്ങിക്കഴിഞ്ഞു. നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനം 18ന്.

 

സ്വര്‍ണ്ണ വ്യാപാര രംഗത്ത് നാദാപുരത്തിന്‍റെ വിശ്യാസം ആര്‍ജ്ജിച്ച  ഇഷാന ഗോൾഡ് & ഡയമണ്ട്സ് നാദാപുരം ബ്രാഞ്ചിന്റെ  നവീകരണ ഉദ്ഘാടനം ഒക്ടോബർ 18 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് ഇ കെ  വിജയന്‍ എം എല്‍ എ നിര്‍വ്വഹിക്കും .

നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ സഫീറ മൂന്നാം കുനി അധ്യക്ഷയാകും . നാദാപുരം ഖാസി അഹമ്മദ് മൌലവി ,വ്യാപാരി നേതാക്കളായ കുരുബേത്ത് കുഞ്ഞബ്ദുള്ള ,കെ വി നാസര്‍ ,രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ  വിപി കുഞ്ഞികൃഷ്ണന്‍, സൂപ്പി നരിക്കാട്ടേരി, അഡ്വ . എ സജീവന്‍, കെടികെ ചന്ദ്രന്‍ എന്നിവര്‍ സന്നിഹിതരായിക്കും .

.

സിനിമ നടി ആത്മിയ രാജന്‍ ,ഉപ്പും മുളകും സീരിയല്‍ താരങ്ങളായ അല്‍സാബിത്ത്, റിഷി, എന്നിവര്‍ മുഖ്യാതിഥികളാകും .

ജൂനിയര്‍ കലാഭവന്‍ മണി എന്ന് അറിയപ്പെടുന്ന ഗിരീഷ് ഒറ്റപ്പാലം അവതരിപ്പിക്കുന്ന നാടന്‍ പാട്ട് അരങ്ങേറും .

നവീകരിച്ച ഷോറൂം  ഉദ്ഘാടനത്തോടനുബന്ധിച്ച് ബി ഐ എസ് ഹോള്‍ മാര്‍ക്ക് സ്വര്‍ണ്ണ ആഭാരണങ്ങള്‍ക്ക് ആദ്യ പതിനഞ്ചു ദിവസം ഹോള്‍സൈല്‍ വിലമാത്രമായിരിക്കും .

നൂറുശതമാനം ബി ഐ എസ് ഹോള്‍ മാര്‍ക്ക് 916 ഗോള്‍ഡിന് ഏറ്റവും കുറഞ്ഞ പണിക്കൂലി യാണ്  ഇഷാന  ഉറപ്പുവരുത്തുക.

ഡയമണ്ട്സ് ആഭാരണങ്ങള്‍ക്ക് ഐ ജി ഐ സര്‍ട്ടിഫിക്കറ്റ് , സ്വര്‍ണ്ണ -വജ്ര ആഭാരണങ്ങള്‍ക്ക് മികച്ച വില്‍പ്പനാന്തര സേവനവും ഇഷാന ഗോൾഡ് & ഡയമണ്ട്സ് നല്‍കിവരുന്നതായി മേനേജ്മെന്‍റ് അറിയിച്ചു .

 

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്