Categories
Breaking News

നമ്പര്‍ വണ്ണായി നാദാപുരത്തെ അഞ്ചാം വാര്‍ഡ് നിഷാ മനോജിന് അഭിനന്ദന പ്രവാഹം

നാദാപുരം: പഞ്ചായത്ത് ഭരണ സമിതിയുടെ കാലാവധി അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. അഞ്ച് വര്‍ഷത്തെ കാലയളവില്‍ പഞ്ചായത്തിലെ മറ്റ് വാര്‍ഡുകളെ അപേക്ഷിച്ച് ഏറെ മുന്നിലാണ് വി സി നിഷാ മനോജ് പ്രതിനിധാനം ചെയ്യുന്ന അഞ്ചാം വാര്‍ഡ്. കല്ലാച്ചി മിനി സിവില്‍സ്റ്റേഷന്‍ ഉള്‍പ്പെടുന്ന അഞ്ചാം വാര്‍ഡില്‍ ലക്ഷകണക്കിന് രൂപയുടെ വികസന പദ്ധതികളാണ് നടപ്പിലാക്കിയത്. വികസന പദ്ധതികളികളെ കുറിച്ചുള്ള പരമ്പാരഗത സങ്കല്‍പ്പങ്ങളെ മാറ്റി മറിക്കുന്ന പ്രവൃത്തികളാണ് അഞ്ചാം വാര്‍ഡില്‍ നടന്നത്. തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമായി വിനിയോഗിക്കുന്നതിലൂടെയും അഞ്ചാം വാര്‍ഡിലെ ജനപ്രതിനിധി ശ്രദ്ദേയമായി.

പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ വനിതകളുടെ കിണര്‍ നിര്‍മ്മാണം നാദാപുരം പഞ്ചായത്തിന്റെ ചരിത്രത്തില്‍ തങ്കലിപികളില്‍ രേഖപ്പെടുത്തുമെന്നുറപ്പാണ്. കുഴിമീത്തില്‍ കല്യാണിയമ്മയക്കാണ് കിണര്‍ നിര്‍മ്മിച്ച് നല്‍കിയത്.

83000 രൂപ ചെലവഴിച്ച് 14 ദിവസം കൊണ്ട് 8 വനിതാ തൊഴിലാളികളാണ് കഠിന പ്രയത്‌നത്തിലൂടെയാണ് കിണര്‍ യാഥാര്‍ത്ഥ്യമാക്കിയത്. സുനില കുഞ്ഞിപ്പറമ്പത്ത്, വനജ കെപി, സുധാ വാസുദേവന്‍, രാധ പീറ്റോള്ളതില്‍, ജയന്തിവാഴയില്‍, രജിത വാഴയില്‍, ജാനു കെ.പി, മിനി ചാലില്‍ എന്നിവരാണ് കിണര്‍ യാഥാര്‍ത്ഥ്യമാക്കിയ തൊഴിലുറപ്പ് തൊഴിലാളികള്‍.

നാദാപുരം ഗ്രാമപഞ്ചായത്ത് ഭരണ സമിതി സമ്പൂര്‍ണ്ണ പരാജയമായിരുന്ന മാലിന്യ സംസ്‌കരണ മേഖലയിലും അഞ്ചാം വാര്‍ഡ് മെമ്പര്‍ വിജയകൊടി നാട്ടി.

ജൈവ അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ച് ഓരോ വീട്ടില്‍ നിന്ന് ശേഖരിച്ച് നിറവ് കേന്ദ്രത്തിലെത്തിക്കുന്നതിന് മുന്‍കൈയ്യെടുത്തു പഞ്ചായത്തില്‍ തന്നെ ഉത്തരമൊരു സംരംഭം ആദ്യത്തേതായിരുന്നു.

ജൈവ കൃഷി , ജലാശയ ശുചൂീകരണം തുടങ്ങിയ പരിസ്ഥിതി സൗഹൃദ വികസന പരിപാടികള്‍ക്കെല്ലാം അര്‍ഹമായ മുന്‍ഗണന് നല്‍കിയിരുന്നു …

വാര്‍ഡിലെ എല്ലാ പ്രദേശത്തും ആഴ്ചയില്‍ ഒരു തവണയെങ്കിലും എത്തിപ്പെട്ട് പൊതുജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടാനും മെമ്പര്‍ സമയം കണ്ടെത്തിയിരുന്നതായി പ്രദേശവാസികള്‍ പറയുന്നു.

തനിക്ക് ഇടപെടാന്‍ കഴിയുന്ന പ്രശ്‌നങ്ങളില്‍ പരിഹാരം കാണുകയും മറ്റു ഏജന്‍സികളുടെ സഹായം ആവശ്യമുള്ളതാണെങ്കില്‍ അത്തരക്കാരെ കണ്ടു പിടിച്ച് സഹായം ലഭ്യമാക്കുന്നതില്‍ നിഷ ശ്രദ്ധിക്കുന്നു.

.

കല്ലാച്ചി ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ വികസന പ്രവര്‍ത്തനങ്ങളിലും കല്ലാച്ചി ഗവ: യു പി സ്‌കുളിന്റെ പിടിഎ പ്രസിഡന്റ് എന്ന നിലയിലും മെമ്പറുടെ പ്രവര്‍ത്തനം ശ്രദ്ദേയമായിരുന്നു.

ലോകം കോവിഡിന് പുറകെ ഓടുന്ന വര്‍ത്ത മാനകാലത്ത് മാറ്റ് പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പ്രദേശത്ത് ക്വാറന്റയിനിലുള്ളവര്‍ക്ക് സഹായങ്ങള്‍ നല്‍കാന്‍ ആര്‍ആര്‍ടി അംഗങ്ങളെ ഏകോപിപ്പിച്ച് സഹായങ്ങള്‍ എത്തിക്കുവാനും സര്‍ക്കാറിന്റെ സഹായങ്ങള്‍ ലഭ്യമാക്കുവാനും ശക്തമായ നടപടികള്‍ സ്വീകരിച്ചിരുന്നു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

NEWS ROUND UP